യുദ്ധം : പുട്ടിനുമായി സംസാരിച്ച് ട്രംപ്
0
March 10, 2026
പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംഭാഷണം നടത്തി. രാജ്യാന്തര വിഷയങ്ങളെ കുറിച്ച് ഇരുനേതാക്കളും സംഭാഷണം നടത്തിയെന്ന് റഷ്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. പുട്ടിനുമായുള്ള സംഭാഷണത്തെ കുറിച്ചു യുഎസ് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയെ കുറിച്ചും തങ്ങൾ സംസാരിച്ചതായി ട്രംപ് സ്ഥിരീകരിച്ചു.SHARE
