കഴിഞ്ഞ വർഷം സാംസങ് ഗാലക്‌സി S25+ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി സാംസങ്. ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തിയതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ദക്ഷിണ കൊറിയൻ ടെക് ഭീമൻ വ്യക്തമാക്കി. സംഭവത്തിൽ ഉപഭോക്താവിന് ഫോണിന്റെ വിലയും മറ്റ് നാശനഷ്ടങ്ങൾക്കുള്ള പരിഹാരവും നൽകാൻ കമ്പനി തയ്യാറായിട്ടുണ്ട്.
ചന്ദ്രനില്‍ മധുവിധു ആഘോഷിക്കാം? 'ജസ്റ്റ് 9 കോടി', ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു!
റെഡ്ഡിറ്റിൽ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്,ഇൻഡ്യാനയിലെ ഒരു വീട്ടിൽ രാത്രിയിൽ ചാർജ് ചെയ്യുന്നതിനിടെയാണ് രണ്ട് മാസം മാത്രം പഴക്കമുള്ള ഗാലക്‌സി S25+ അമിതമായി ചൂടായി തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്. ഔദ്യോഗിക ചാർജറും കേബിളും ഉപയോഗിച്ചാണ് ഫോൺ ചാർജ് ചെയ്തിരുന്നതെന്ന് ഉപഭോക്താവ് വ്യക്തമാക്കിയിരുന്നു. പൊട്ടിത്തെറിയെത്തുടർന്ന് വീട്ടിലെ കാർപ്പറ്റ് കത്തിനശിച്ചു. കൂടാതെ, പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾക്ക് അടിയന്തര വൈദ്യസഹായം തേടേണ്ടി വരികയും ചെയ്തു.
